കണ്ണിനും കാതിനും ഇമ്പമേറുന്ന പ്രണയ രംഗങ്ങളുമായി റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഇത്തിരി നേരത്തിന്റെ ടീസർ റിലീസ് ചെയ്തു. പ്രണയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് തിയറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിൽ സെറിൻ ഷിഹാബ് ആണ് നായിക.
വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്ന രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള പ്രണയമാണ് ടീസർ കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ സോംഗിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.